ആര്‍നോള്‍ഡ് അലോയിസ് ഷ്വാസ്‌നെഗ്ഗര്‍ (Arthur Robert Ashe 1943 – 1993) പ്രസിദ്ധനായ ഒരു ഭാരോദ്വഹകനായിരുന്നു. 1947ല്‍ ജനിച്ച അദ്ദേഹം, നടന്‍, നിര്‍മ്മാതാവ്, പരിശീലകന്‍ രാഷ്ട്രീയക്കാരന്‍ എന്നി നിലകളിലും ശോഭിച്ചയാളാണ്. ഇരുപതാമത്തെ വയസ്സില്‍ മി.യൂണിവേഴ്‌സായ അദ്ദേഹം 7 തവണ മി. ഒളിമ്പിയാ പദവി അലങ്കരിച്ചിരുന്നു. ജോണ്‍ എഫ് കെന്നഡിയുടെ മരുമകളെ വിവാഹം ചെയ്ത അദ്ദേഹം 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയായുടെ ഗവര്‍ണ്ണറുമായിരുന്നു.
അദ്ദേഹം ഗവര്‍ണ്ണരായിരുന്നപ്പോള്‍ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു – അദ്ദേഹത്തിന്റെ ഒരു പ്രതിമ ആ ഹോട്ടലിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്നു. എന്നവിടെ വന്നാലും അദ്ദേഹത്തിന് ഒരു മുറി സൗജന്യമായി അവര്‍ വാഗ്ദാനവും ചെയ്തിരുന്നു. ഉദ്ഘാടനം പ്രയോജനവും ചെയ്തു, ഈ ഹോട്ടല്‍ തിരക്കേറിയതായി മാറുകയും ചെയ്തു. ഗവര്‍ണ്ണര്‍ സ്ഥാനമൊക്കെ പോയതിനു ശേഷം, അദ്ദേഹം ഈ ഹോട്ടലുകാരുടെ വാഗ്ദാനം ഓര്‍ക്കുകയും ഒരു രാത്രി ചെലവഴിക്കാന്‍ ഇവിടെ എത്തുകയും ചെയ്തു. പക്ഷേ, ഹോട്ടലുകാര്‍ ആ പഴയ വാഗ്ദാനം പാലിക്കാന്‍ വിസമ്മതിച്ചു – പണം കൊടുത്താല്‍ മുറി തരാമെന്നായി. അദ്ദേഹമെന്തു ചെയ്‌തെന്നോ? ഒരു സ്‌ളീപ്പിങ് ബാഗ് മേടിച്ചുകൊണ്ടു വന്ന് സ്വന്തം പ്രതിമയ്ക്ക് കീഴെ കിടന്ന്, ഒരു വലിയ സന്ദേശം ലോകത്തിനു കൊടുത്തു. അതിങ്ങനെ തര്‍ജമ ചെയ്യാം.
”ഞാനൊരു വലിയ സ്ഥാനത്തായിരുന്നപ്പോള്‍ അവരെപ്പോഴും എന്നെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു. എനിക്കാസ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറക്കുകയും ചെയ്തു, വാഗ്ദാനം പാലിക്കുകയും ചെയ്തില്ല. നിങ്ങളുടെ സ്ഥാനത്തെയോ അധികാരത്തെയോ, ധനത്തെയോ നിങ്ങളുടെ ബുദ്ധിയെ തന്നെയോ നിങ്ങള്‍ വിശ്വസിക്കരുത്. അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല.”
ഗവര്‍ണ്ണര്‍ സ്ഥാനം പോയപ്പോള്‍ ഭാര്യയും വിവാഹമോചനത്തിനു കേസ് കൊടുത്തിരുന്നു. ഒരു സാത്വിക ഒരിക്കല്‍ പറഞ്ഞ കാര്യം ഞാനോര്‍മ്മിക്കുന്നു. അതിങ്ങനെ,
”നിങ്ങളാരെയും എന്തെങ്കിലും പഠിപ്പിക്കാനോ ഉപദേശിക്കാനോ ശ്രമിക്കരുത്, പരാജയപ്പെടുകയേ ഉള്ളൂ. ഞാനെന്തൊക്കെ നിങ്ങളോട് എത്രകാലമായി പറയുന്നു. നിങ്ങള്‍ക്കെന്തെങ്കിലും മാറ്റമുണ്ടായോ?”
”സത്യമായും ഇല്ല!” അത്രയേ എനിക്കും പറയാനുള്ളു.