ശുദ്ധവൃത്തിക്കാരന്‍ രാധേശ്യാം

  • Episode 47
  • 29-11-2022
  • 08 Min Read
ശുദ്ധവൃത്തിക്കാരന്‍ രാധേശ്യാം

ടാഗോര്‍ പറഞ്ഞ കാബൂളിവാലായുടെയത്ര ഭംഗിയില്ലെങ്കിലും ശുദ്ധവൃത്തിക്കാരന്‍ രാധേശ്യാമിന്റെ കഥക്കും ഭംഗിക്കുറവൊന്നും കാണില്ല. രാധേശ്യാം, വെറുമൊരു സാധാരണ വയസ്സന്‍. പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ഹിംഗല്‍ഗഞ്ജില്‍ കുറേക്കാലം അദ്ദേഹം ജീവിച്ചു. ഈ മനുഷ്യനൊരു വാശിയുണ്ടായിരുന്നു – വഴിയോരങ്ങളാണെങ്കിലും, ഓടകളാണെങ്കിലും, തോടുകളാണെങ്കിലും, വൃത്തികേടായിക്കിടക്കുന്നത് ഇദ്ദേഹത്തിനു സഹിക്കില്ല. അദ്ദേഹം നേരിട്ട് സ്വന്തമായി അവയൊക്കെ വൃത്തിയാക്കും. അങ്ങനെയാണ് അദ്ദേഹത്തിന് ‘ശുദ്ധവൃത്തിക്കാരന്‍ അപ്പാപ്പന്‍’ എന്ന പേര് വീണത്. പതിയെ, ഹിംഗല്‍ഗഞ്ജിന്റെ മുഖച്ഛായ മാറിയപ്പോഴാണ് ആളുകള്‍ ഇദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്.

ഇതിനോടകം ചെറിയ തോതില്‍ ശുദ്ധവൃത്തി ഗ്രാമീണരും തുടങ്ങിയിരുന്നു. പതിയെ, എല്ലാം വൃത്തിയാക്കി സൂക്ഷിക്കല്‍ അവരുടെ ഒരു സ്വഭാവമായിത്തന്നെ ഗ്രാമീണരും മാറ്റിയിരുന്നു. ആരോടും പ്രതിഫലമായി ഒരു പൈസാപോലും രാധേശ്യാം വാങ്ങാറുമില്ല, ആരോടും അധികം സംസാരിക്കാറുമില്ല. അദ്ദേഹത്തിന് ബംഗാളിയറിയില്ലെന്ന് മനസ്സിലായത് നാട്ടുകാരെ വല്ലാതെ ആശ്ചര്യപ്പെടുത്തി എന്നു പറയാം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍, അദ്ദേഹത്തെ പരിചയമുള്ളവരാരും അവിടെ ഇല്ലായെന്നും മനസ്സിലായി.

ഈ മനുഷ്യന്റെ ബന്ധുക്കളെ കണ്ടെത്തണം എന്ന തീരുമാനത്തോടെ കല്‍ക്കട്ടാ ഹാമുകള്‍ അദ്ദേഹത്തിന്റെ ചിത്രം മീഡിയായില്‍ പരസ്യപ്പെടുത്തി. ഏതായാലും, ഈ ചിത്രം എത്തേണ്ടിടത്ത് എത്തി, ഉത്തര്‍പ്രദേശിലെ ഹാര്‍ദല്‍ ജില്ലയിലെ കാബിരാന്‍ എന്ന സ്ഥലത്തു താമസിച്ചിരുന്ന അദ്ദേഹത്തിന്റെ വീട്ടുകാര്‍, ചിത്രം കണ്ട് ഹിംഗല്‍ഗഞ്ജ്ല്‍ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു – 2021 മെയ് മാസത്തില്‍.

മാനസികപ്രശ്‌നങ്ങള്‍ കാരണം കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ നിന്ന് അപ്രത്യക്ഷനായതായിരുന്നു, രാധേശ്യാം. ഒരു മാനസിക രോഗിയായിരുന്നിട്ടും, ഭാഷയറിയാതിരുന്നിട്ടും, നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന് സമൂഹത്തെ എങ്ങനെ മാറ്റാന്‍ കഴിയുമെന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം കാണില്ല. ഒരു ചെറിയ കാര്യമാണെങ്കിലും, എങ്ങനെയതൊരു മാതൃകയാകുമെന്ന് ചിന്തിച്ചപ്പോള്‍ ഈ കഥയും ഓര്‍മ്മ വന്നു.

Select your favourite platform