ഇതൊരു വല്ലാത്ത ചോദ്യമാണ്. ഇതിനു മറുപടി തേടി ഞാനേറെ അലഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത്, ഒരു പ്രഭാഷണം ഞാന്‍ കേട്ടു; അതിങ്ങനെ ചുരുക്കിയിരുന്നു. ആര്‍ക്കാണോ കൊടുക്കാനായി എന്തെങ്കിലും ഉള്ളവന്, അവനാണു ധനവാന്. എനിക്കു ബഹുകോടികളുണ്ട് എന്ന് കരുതിയതുകൊണ്ട് ഒരാള്‍ ധനവാനാകുന്നില്ല.
ലോകത്തിലെ വലിയ ധനവാന്മാരില് ഒരാളായിരുന്ന ബില്‍ ഗേറ്റ്സിനോട് ഒരാള്‍ ഒരിക്കല്‍ ചോദിച്ചു, നിങ്ങളേക്കാള്‍ ധനവാനായിട്ട് ആരെങ്കിലുമുണ്ടോ? ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഒരു വലിയ ധനികനുണ്ടെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.
”ആദ്യം കണ്ടപ്പോള്‍ ആ കുട്ടി പത്രം വില്‍ക്കുകയായിരുന്നു. തന്റെ കൈയില്‍ ചില്ലറയില്ലാതിരുന്നതുകൊണ്ട് പത്രം വാങ്ങാതെ ഞാന്‍ തിരിച്ചുനടന്നപ്പോള്‍, അവന് പിന്നാലെ വന്നെനിക്ക് പത്രം തന്നു. പണം പിന്നീട് തന്നാല്‍ മതിയെന്ന് പറഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടി ഇത് തന്നെ സംഭവിച്ചു. കുറേക്കാലം അവനെ ഞാന്‍ കണ്ടതുമില്ല.
19 വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ധനവാനായി, ഈ പയ്യനെ കണ്ടുപിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒന്നരമാസത്തെ അന്വേഷണത്തിനു ശേഷം ആ കറുത്ത ചെറുപ്പക്കാരനെ ഞാന്‍ കണ്ടുപിടിച്ചു. ഞാനാരാണെന്നറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു, അറിയാം… പ്രസിദ്ധനായ ബില്‍ ഗേറ്റ്സ്.”
”രണ്ട് തവണ നീ എനിക്ക് സൗജന്യമായി പത്രം തന്നു. ഇന്ന് നീ ചോദിക്കുന്നതെന്തോ അത് തന്ന്, ഞാന്‍ ആ കടം വീട്ടാന്‍ പോകുന്നു.” ആ പത്രക്കാരന് തിരിച്ചു ചോദിച്ചു,
”ഉവ്വ് … അതൊക്കെ ഞാനോര്‍ക്കുന്നു; പക്ഷേ, ആ കടം വീട്ടാന്‍ താങ്കള്‍ക്ക് ഇനി ഒരിക്കലും കഴിയില്ല, കാരണം ഞാന്‍ ദരിദ്രനായിരുന്നപ്പോഴാണ് പത്രം തന്നത്. ധനവാനായപ്പോഴാണ് നിങ്ങള്‍ ആ കടം വീട്ടുന്നതെങ്കില്‍ അതെങ്ങനെ പകരമാകും?”
ബില്‍ ഗേറ്റ്സ് കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് പറഞ്ഞു, ”അന്നെനിക്ക് ഒരു വലിയ കാര്യം മനസ്സിലായി, ആ പത്രക്കാരനാണ് എന്നെക്കാള്‍ വലിയവനെന്ന്; കാരണം, അനുകമ്പ കാണിക്കാന്‍ വേണ്ടി പണക്കാരനാവാന്‍ അവന് കാത്തുനിന്നില്ല.”