“പിറ്റേന്ന് നിങ്ങളെന്തു ചെയ്തു?”

  • Episode 73
  • 29-11-2022
  • 05 Min Read
“പിറ്റേന്ന് നിങ്ങളെന്തു ചെയ്തു?”

2009 മെയ് 8ന്, അമേരിക്കന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍, പ്രസിഡന്റ് ഒബാമയെ സന്ദര്‍ശിക്കാന്‍ ഒരു കുടുംബം വന്നു – ഒരഞ്ചു വയസ്സുകാരനുമുണ്ടായിരുന്നു കൂട്ടത്തില്‍. അവരെ സ്വീകരിക്കാനായി അങ്ങോട്ടുചെന്ന പ്രസിഡന്റിനോട്, ജേക്കബ് ഫിലാഡെല്‍ഫിയാ എന്ന ഈ കുട്ടി ഒരു ചോദ്യം, അദ്ദേഹത്തിന്റെ തലമുടിയും തന്റേതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോന്ന്. തൊട്ടു നോക്കിക്കോളാന്‍ ഒബാമയും പറഞ്ഞു. തൊട്ടു നോക്കാന്‍ കൈയുയര്‍ത്തിയ കുട്ടിയുടെ മുന്നില്‍ ഒബാമാ തലകുനിച്ച ആ നിമിഷം, ക്യാമറാകളിലേക്കു പകര്‍ത്തപ്പെട്ടു (150 വര്‍ഷംകൊണ്ട് വൈറ്റ് ഹൗസില്‍ വന്ന മാറ്റത്തിന്റെ പ്രതീകമായി ഈ ചിത്രം ഏറെക്കാലം അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു).

പല പ്രഗത്ഭന്മാരെയും നോക്കി നാം പലപ്പോഴും അസൂയപ്പെടാറുണ്ടാവും – അവര്‍ക്ക് ദൈവം കൊടുത്ത കഴിവുകളെയോര്‍ത്ത്, അല്ലെങ്കില്‍ അവര്‍ക്കൊക്കെയെന്തെല്ലാമോ പ്രത്യേകതകള്‍ ഉണ്ടെന്നു കരുതി. ഉള്ളിലുള്ള താലന്തുകളെ പൊലിപ്പിക്കുന്നവരാണ് ഈശ്വരന് പ്രിയങ്കരരെന്ന് ബൈബിള്‍ പറയുന്നു. മന:ശാസ്ത്രജ്ഞരാവട്ടെ, ഓരോരുത്തരുടെയും ഉള്ളില്‍, അവരവരെ പ്രഗത്ഭരാക്കാന്‍ മാത്രം ഏതെങ്കിലുമൊക്കെ കഴിവുകള്‍ ഉണ്ടായിരിക്കുമെന്നും അതിനെ തേച്ചു മിനുക്കി എടുക്കണമെന്നും ഉപദേശിക്കുന്നു. രണ്ടും ഒന്ന് തന്നെ – ഏതു കഴിവാണെങ്കിലും നമുക്കു വികസിപ്പിക്കാവുന്നതേയുള്ളു. പക്ഷേ, പൊതുവേ മനുഷ്യ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു സന്ദേശമുണ്ട് – വിജയിച്ചവരെല്ലാം അതിനായി ജനിച്ചവരെന്ന്.

ഒരിക്കല്‍ നെപ്പോളിയനെ ഒരു ഫീല്‍ഡ് മാര്‍ഷല്‍ കാണാന്‍ വന്നു. ഇദ്ദേഹം ചെയ്ത ധീരകൃത്യങ്ങളെല്ലാം വിശദീകരിച്ചു. നെപ്പോളിയന്‍ എല്ലാം കേട്ടിരുന്നതേയുള്ളു. ഒക്കെ അദ്ദേഹത്തിനിഷ്ടപ്പെട്ടിരിക്കുമെന്നു കരുതി, മാര്‍ഷല്‍ അതിലെ മികച്ച സംഭവവികാസങ്ങളുടെ വിശദാംശങ്ങളിലേക്കു കടന്നു. അപ്പോഴും നെപ്പോളിയന്‍ യാതൊന്നും മിണ്ടിയില്ല. ഒടുവില്‍ മാര്‍ഷല്‍ കഥ നിര്‍ത്തി. ഉടന്‍ നെപ്പോളിയന്‍ ചോദിച്ചു,
”പിറ്റേന്ന് നിങ്ങള്‍ എന്ത് ചെയ്തു?”
പലരും നാമിപ്പോള്‍ കണ്ട ഫീല്‍ഡ് മാര്‍ഷലിനെപ്പോലെയാണ്. പണ്ടെങ്ങോ നേട്ടമെന്ന് തോന്നിയതില്‍ അഭിരമിച്ച്, ഇപ്പോഴും  അവിടെത്തന്നെ കഴിയുന്നു.

Select your favourite platform