പ്രകൃതിയെന്ന ഗുരു

  • Episode 28
  • 29-11-2022
  • 08 Min Read
പ്രകൃതിയെന്ന ഗുരു

പ്രകൃതി നിസ്സാരക്കാരനല്ല. എന്തെല്ലാം, അതില്‍നിന്നും പഠിക്കാനുണ്ട്. പ്രകൃതിയിലുള്ള യാതൊന്നും തിരക്കിലല്ല.  പൂക്കള്‍ക്ക് വിരിയാനും തിരക്കില്ല, പക്ഷികള്‍ക്ക് നിശ്ചിതസമയത്ത് പറന്നെ ത്തേണ്ട ഇടങ്ങളുമില്ല. മനുഷ്യന്റെ കാര്യം വരുമ്പോഴോ? സമയം വേണ്ടത്രയുള്ളവര്‍ ചുരുക്കം; കുറഞ്ഞ സമയം കുറഞ്ഞ സ്ഥലം, അതാണവന്റെ മുദ്രാവാക്യം. പ്രകൃതിയില്‍ എല്ലാത്തിനും ഒരു ദൗത്യ മുണ്ട്. മനുഷ്യന്റെ ദൗത്യമെന്നു പറഞ്ഞാല്‍ അവനേറ്റവും ലാഭം കിട്ടുന്നതെന്തോ അതായിരിക്കും. പ്രകൃതിയിലാണെങ്കില്‍ ഏറ്റവും മികച്ചതിനും വിലയില്ല – സൗജന്യം! മനുഷ്യനാണെങ്കില്‍ ആര്‍ക്കെങ്കിലും സൗജന്യമായി കൊടുക്കാന്‍ എന്തെങ്കിലും കൈയിലുണ്ടോ? ഇല്ല!

ജന്തുക്കളുടെ കാര്യം വരുമ്പോള്‍ ഓരോന്നും എത്ര വിവേകത്തോടെയാണ് പ്രതികരിക്കുന്നതെന്നു നോക്കുക. വിഷമില്ലാത്ത പാമ്പുകളാണ് മനുഷ്യന്റെ മുമ്പില്‍ പെടുന്നതെങ്കില്‍, എപ്പോള്‍ സ്ഥലം കാലിയാക്കിയെന്നു നോക്കിയാല്‍ മതി. സ്വന്തം ശക്തിയറിഞ്ഞെ, മൃഗങ്ങളാണെങ്കിലും, യുദ്ധം ചെയ്യാനിറങ്ങൂ.

പരുന്തുകളെ മുട്ടുകുത്തിക്കാന്‍ ശേഷിയുളള ഒരേയൊരു പക്ഷി കാക്കയാണ്. കാക്കകള്‍ പരുന്തിന്റെ പുറത്തു കയറിയിരുന്നിട്ട് പരുന്തിന്റെ കഴുത്തിനിട്ടു കൊത്തും. എന്തെല്ലാം ചെയ്താലും കാക്ക പോവില്ലെന്ന് പരുന്തിനറിയാം. പരുന്ത് ഇതറിഞ്ഞ ഭാവമേ കാണിക്കില്ല. പകരം, അതെന്തു ചെയ്യുമെന്നോ? ചിറകുകള്‍ വിടര്‍ത്തി മുകളിലേക്ക് പറക്കും. ഉയരം കൂടുന്നതിനനുസരിച്ച് കാക്കയ്ക്കു ശ്വാസം കിട്ടാതാ വുകയും കാക്കയുടെ പിടി സ്വയം അയയുകയും ചെയ്യും.മറ്റുള്ളവര്‍ എന്തെങ്കിലും അനിഷ്ടം കാട്ടിയാല്‍, വികാരം കൊള്ളുകയും ആലോചനയില്ലാതെ പ്രതികരിച്ച് മുറിവേല്‍ക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഒരു മാതൃകയാണ് പരുന്തിന്റെ ഈ പ്രതികരണ രീതി!

Select your favourite platform