തിളങ്ങുന്ന ചിറകുകള്‍!

  • Episode 64
  • 29-11-2022
  • 10 Min Read
തിളങ്ങുന്ന ചിറകുകള്‍!

ലോകപരാജയങ്ങളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍, അതുപോലൊരെണ്ണം നമ്മുടെ നാട്ടിലുണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആശിക്കാറുണ്ട്! ചില കഥകള്‍ കേട്ടാല്‍, നിങ്ങളും എന്നോടൊപ്പം ചേര്‍ന്നെന്നിരിക്കും.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലാത്തവരും കേട്ടിട്ടുള്ളവരും ഓര്‍ക്കുക, അദ്ദേഹത്തെ പാര്‍ട്ടി ഒരിക്കല്‍ പുറത്താക്കിയതാണ്. പക്ഷേ, അദ്ദേഹം വിരമിക്കുമ്പോള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു.”Too stupid to learn anything!”‘ ഇതും തോമസ് ആല്‍വാ എഡിസന്റെ അധ്യാപകന്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞതാണ്. ഈ എഡിസന്റെ പേരിലുള്ളത് ആയിരത്തോളം പേറ്റന്റുകളാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും ചെറുപ്പത്തില്‍ പരമ്പരാഗത പഠനരീതിയോട് പൊരുത്തപ്പെടാന്‍ ഏറെ വിഷമിച്ച വ്യക്തിയാണ്. ഈ മന്ദബുദ്ധിയാണ് റിലേറ്റിവിറ്റി തിയറിക്ക് നോബല്‍ പ്രൈസ് വാങ്ങിയത്.
വെറും സാധാരണ ഒരു കുട്ടിയായിരുന്നു ചാള്‍സ് ഡാര്‍വിന്‍. അവനെക്കൊണ്ട് മാതാപിതാക്കള്‍ കരുതിയത് ഒരു നല്ല കപ്യാരാക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ‘”On the Origin of the Species’ ശാസ്ത്രത്തെ തകിടംമറിച്ചുവെന്നോര്‍ക്കുക.ഓഫ്രാ വിന്‍ഫ്രേ ടെലിവിഷന്‍ ആങ്കറാകാന്‍ പോയ കഥ അതിലും രസകരം. ബാള്‍ട്ടിമൂറിലെ ടെലിവിഷന്‍ കമ്പനിക്കാര്‍ക്ക് അവളുടെ ഒരൊറ്റ പ്രോഗ്രാം കണ്ടപ്പോഴേ മതിയായി – ഒരൊറ്റയേറായിരുന്നു, അനന്തവിഹായസ്സിലേക്ക്! പക്ഷേ, ഓഫ്രാ വിന്‍ഫ്രേയോളം മുടിചൂടാ രാജ്ഞിയായി ഈ മേഖലയില്‍ മറ്റാരും വളര്‍ന്നിട്ടില്ല. വാള്‍ട്ട് ഡിസ്‌നിയോട് ഒരു പത്രക്കമ്പനി കയര്‍ത്തത്, വേണ്ടത്ര ഭാവനയോ ചിന്താശക്തിയോ ഇല്ലാതിരുന്നതിനാണ്. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്ഗിനെ കാലിഫോര്‍ണിയാ യൂണിവാഴ്‌സിറ്റിയിലെ ”സ്‌കൂള്‍ ഓഫ് സിനിമാ ആര്‍ട്ട്‌സ്” രണ്ട് പ്രാവശ്യമാണ് നിഷേധിച്ചത്. അദ്ദേഹത്തിന്റെ ”ഖമം”െ എന്ന സിനിമ (1975) മൂന്ന് അക്കാദമി അവാര്‍ഡുകളാണ് നേടിയത്. അമിതാബ് ബച്ചനെയാണെങ്കിലും ശബ്ദം ഇഷ്ടപ്പെടാതെ സ്റ്റുഡിയോക്കാര്‍ ഒരിക്കല്‍ പറപ്പിച്ചതാണ്. സോയ്ച്ചിരോ ഹോണ്ടായേ ജാപ്പനീസ് ബിസിനസ് സമൂഹം അപ്പാടെ തള്ളിക്കളഞ്ഞതാണ്. പിന്നീട്, ജപ്പാനില്‍ ഒരു വാഹന വിപ്ലവം നടപ്പാക്കാന്‍ ഈ മനുഷ്യനു കഴിഞ്ഞു.കേണല്‍ ഹര്‍ലാന്‍ഡ് ഡേവിഡ് സാന്‍ഡേഴ്‌സ് എന്ന് കേട്ടിട്ടുള്ളവര്‍ കാണില്ല. പക്ഷേ, കെന്റുക്കി  ചിക്കന്‍ എന്ന് കേട്ടാല്‍ ഉള്ളില്‍ ബള്‍ബ് തെളിയും! എത്ര തൊഴിലുകളില്‍നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടെന്ന് അദ്ദേഹത്തിനുപോലും നിശ്ചയം കാണില്ല. വയസനാം കാലത്തെ പരീക്ഷണമായിരുന്നു കെന്റുക്കി ചിക്കന്‍! ജെ. കെ. റൗളിംഗ് എന്ന് കേട്ടാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല. കല്യാണം കഴിക്കാതെ അമ്മയായ റൗളിംഗ് പള്ളിയില്‍ ചെല്ലുമ്പോള്‍ അതുമിതുമൊക്കെ വിളിച്ച് പരിചയക്കാര്‍ പോലും കളിയാക്കുമായിരുന്നു. അവരെഴുതിയതാണ് ഹാരി പോട്ടര്‍ കഥകള്‍! കളിയാക്കിയവരോട് അവര്‍ പകരം വീട്ടിയതങ്ങനെയാണ്.

സ്‌കോട്ടിഷ് രാജാവിന് ഉണര്‍വുണ്ടാക്കാന്‍ എട്ടുകാലി ഏഴു പ്രാവശ്യം ചാടേണ്ടിവന്നു. നമ്മോടൊപ്പം ആയിരം ചാട്ടങ്ങള്‍ നടത്തിയ എട്ടുകാലികളും ഉണ്ട്. സര്‍ ജയിംസ് ഡൈസന്‍ കൃത്യമായും 5126 പരാജയപ്പെട്ട മോഡലുകള്‍ ഉണ്ടാക്കിയതിന് ശേഷമാണ് കൊള്ളാവുന്ന ഒരു വാക്വം ക്‌ളീനര്‍ രൂപകല്‍പ്പന ചെയ്തത്. ഹെന്‍ട്രി ഫോര്‍ഡും ആയിരത്തിലേറെ മോഡലുകള്‍ പരീക്ഷിച്ചതിനു ശേഷമാണ് പുറത്തിറക്കാവുന്ന ഒരെണ്ണം നിര്‍മ്മിച്ചത്.

നിക്കി ലോഡാ എന്ന ഫോര്‍മുലാ 1 കാര്‍ ചാമ്പ്യനെ ഓര്‍മ്മിക്കുന്നു. 1976 ല്‍, വെറും 27 വയസ്സുള്ളപ്പോള്‍ ഒരാക്‌സിഡന്റ്! കത്തുന്ന തീയ്ക്കകത്തുനിന്ന്, ഒരുവിധത്തില്‍, അദ്ദേഹത്തെ സ്‌നേഹിതര്‍ ആശുപത്രിയിലെത്തിച്ചു. ജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വെറും 40 ദിവസം കഴിഞ്ഞപ്പോള്‍ നടന്ന മത്സരത്തില്‍, ഒരു പോയിന്റിനാണദ്ദേഹത്തിന് ലോക ചാമ്പ്യന്‍ പട്ടം നഷ്ടപ്പെട്ടത്!! പ്രസിദ്ധമായ ബുദ്ധിസ്റ്റ് ചൊല്ല് ഇങ്ങനെയാണ്, ”നീയാണ് നിന്റെ യജമാനന്‍, നിന്റെ ഭാവി നീ തീരുമാനിക്കുന്നു!”ഇത്തരം കഥകള്‍ ഒരിക്കലും അവസാനിക്കുന്നേയില്ല. പക്ഷേ, നമ്മുടെ മുമ്പിലുള്ളത്, ഒരൊറ്റ മോഡല്‍ പോലും ഉണ്ടാക്കാന്‍ മിനക്കെടാത്ത ഒരു തലമുറയാണ്. എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചാല്‍ തന്നെ, പരിശ്രമത്തേക്കാള്‍ കൂടുതല്‍ ദൈവാനുഗ്രഹമായിരിക്കും അവര്‍ നിക്ഷേപിക്കുക. ദൈവാനുഗ്രഹമുണ്ടെങ്കില്‍ പരിശ്രമമേ വേണ്ടായെന്ന് നാം ധരിച്ചുവശായിരിക്കുന്നുവെന്നു തോന്നുന്നു. പരിശ്രമങ്ങളോടൊപ്പം വരുന്നതല്ലേ ദൈവാനുഗ്രഹം? പടിഞ്ഞാറന്‍ നാടുകളും നാമും തമ്മിലുള്ള ഒരു വലിയ വ്യത്യാസമാണത്. പരാജയങ്ങളെ മത്സരബുദ്ധിയോടെ എടുക്കാന്‍ കെല്‍പ്പുള്ള ഒരു തലമുറയാണ് നമ്മുടെ നഷ്ടം! തുടര്‍ച്ചയായ തോല്‍വികളുമായി, പൊരുത്തപ്പെടാന്‍ നാമാരെയും പഠിപ്പിച്ചിട്ടില്ലല്ലോ!

Select your favourite platform