(Shipping charges included)
Publisher | Webandcrafts Books |
---|---|
Language | Malayalam |
Paperback | NA |
ISBN-13 | NA |
Item Weight | 250 g |
എല്ലാം നിയന്ത്രിക്കുന്നത് പ്രകൃതിയാണെങ്കിലും, സത്യത്തിൽ പ്രകൃതി യാതൊന്നും ചെയ്യുന്നില്ല. അത് പ്രചോദിപ്പിക്കുക മാത്രമെ ചെയ്യുന്നുള്ളു. പ്രചോദനത്തിന്റെ ശക്തിയെന്നു പറഞ്ഞാൽ അപാരമാണ്, കൂട്ടത്തിൽ ചേർക്കാൻ ഒരൊറ്റ നല്ല അനുഭവമെങ്കിലും കൂടെയുണ്ടെങ്കിൽ, പ്രത്യേകിച്ചും. ഉദാഹരണങ്ങളുടെയും, തിരഞ്ഞെടുക്കപ്പെട്ട പ്രചോദനാത്മകമായ കഥാസന്ദേശങ്ങളുടെയും മികച്ച ഒരു സംഭരണിയെന്നതിനേക്കാൾ, തിളങ്ങുന്ന ചിറകുകൾ എല്ലാവരുടെയും വളർച്ച സംബന്ധമായ പ്രശ്നങ്ങൾക്ക്, ഒരു മികച്ച മാർഗദർശിയുമാണ്. വ്യത്യസ്ഥമായ സന്ദർഭങ്ങളെ എങ്ങനെ ഓരോരുത്തരും അതിജീവിച്ചെന്ന്, ഈ ഗ്രന്ഥം പറയുന്നു. ഒരു ചങ്ങലയുടെ ശക്തിയെന്ന് പറഞ്ഞാൽ അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയാണ് എല്ലാ തയാറെടുപ്പുകൾക്കും ശേഷം, അതിശയിപ്പിക്കുന്ന ഒരു കുതിച്ചു ചാട്ടം – അതാർക്കുമാവാം!
ഇന്ത്യൻ തോട്സ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, കോർപ്പറേറ്റ് മെന്റർ, ഹാം റേഡിയോയുടെ കേരളത്തിലെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ, റെയ്‌ക്കി മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നി നിലകളിലെല്ലാം ആയിരുന്നിട്ടുള്ള ശ്രീ ജോസഫ് മറ്റപ്പള്ളി VU2JIMന്റെ മികച്ച രചനകളിൽ, Gateway to Ham Radio, Success Secrets, Shining Wings, വളർച്ചയുടെ രഹസ്യങ്ങൾ, റയ്‌ക്കി അനുഭവം അവബോധം വളർച്ച (തർജമ), നമ: തുടങ്ങിയവ ഉൾപ്പെടുന്നു. എല്ലാ വിഭാഗങ്ങൾക്കും ആസ്വാദ്യകരമായ ആയിരത്തോളം പ്രചോദനാത്മകമായ കഥകളുടെയും സന്ദേശങ്ങളുടെയും ഒരു വലിയ ശേഖരമാണ് ഇന്ത്യൻ തോട്സ് വെബ്‌സൈറ്റ്. 1952 ൽ കോട്ടയം ജില്ലയിലെ ഇളങ്ങുളത്ത് ജനിച്ചു. ഭാര്യ ആലീസ്, നാല് മക്കൾ.