(Shipping charges included)
Publisher | Webandcrafts Books |
---|---|
Language | Malayalam |
Paperback | NA |
ISBN-13 | 978-81-938868-3-0 |
Item Weight | 250 g |
റയ്‌ക്കി, പ്രായ ജാതി മത ദേശ ലിംഗ പരിഗണനകളൊന്നുമില്ലാതെ ആർക്കും എപ്പോഴും പരിശീലിക്കാവുന്ന ഒരു സമഗ്ര ചികിത്സാ രീതിയാണ്. ഭൗതികമായി അനുഭവപ്പെടുന്ന മാറ്റങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല റയ്‌ക്കിയുടെ സാധ്യതകൾ.
ഹിന്ദി ഭാഷയിൽ ഗവേഷണം നടത്തുകയും Ph D കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ഒരു ഭാഷാ പണ്ഡിതയാണ്ഡോ. ഷാമൾ ദുർവേ. 1991ൽ ഭാരതത്തിൽവെച്ചു നടന്ന ആദ്യത്തെ റെയ്ക്കി മാസ്റ്റേഴ്സ് പരിശീലനത്തിലൂടെ ഷാമൾജി ഒരു റയ്ക്കി മാസ്റ്ററായി. ഏറെ എളുപ്പത്തിൽ ആസ്വദിക്കാവുന്ന ഈ സൗഖ്യദാന സമ്പ്രദായത്തിന്റെ അനന്ത സാധ്യതകളും ശക്തിയും തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളെ ഷാമൾജി അറ്റ്യുൺ ചെയ്തു. 1993ൽ താനെയിൽ റെയ്‌ക്കി ഇന്ത്യാ റിസർച്ച് സെന്ററിന് ഷാമൾജി തുടക്കം കുറിച്ചു. ഷാമൾജി തയ്യാറാക്കിയ, റയ്ക്കി സമ്പ്രദായത്തെ സമഗ്രമായി വിശകലനം ചെയ്യുന്ന, ഡിവിഡി വളരെ ഉപകാരപ്രദമായ ഒരു പഠന സാമഗ്രിയാണെന്നു പറയാം. 'റെയ്‌ക്കി അനുഭവം അവബോധം വളർച്ച' എന്ന ഗ്രന്ഥം ഷാമൾജിയുടെ മനസ്സിലാക്കലുകളുടെ സാരമാണ്. ഈ വിഷയത്തിലുള്ള അനേകം ഗ്രന്ഥങ്ങളിൽ ആധികാരികതയിൽ ഇത് വേറിട്ട് നിൽക്കുന്നു. മലയാളത്തിൽ മാത്രമല്ല, മറാത്തിയിലും ഇംഗ്ളീഷിലും ഈ ഗ്രന്ഥം ഇപ്പോൾ ലഭ്യമാണ്.